കാപ്പിയിൽ കോഴിയിറച്ചി ; ഹോട്ടലിനെതിരെ പരാതിയുമായി യുവാവ്

author-image
admin
Updated On
New Update

publive-image

ഡൽഹി: കാപ്പിയിൽ കോഴിയിറച്ചി കണ്ടെത്തിയതായി പരാതി. തേർഡ് വേവ് ഇന്ത്യ എന്ന കോഫി ഷോപ്പിനെതിരെയാണ് സുമിത് സൗരഭ് എന്ന യുവാവ് പരാതി നൽകിയത്. ഫുഡ് ഡെലിവെറി ആപ്പായാ സൊമാറ്റോയിലൂടെയാണ് സുമിത് കാപ്പി ഓർഡർ ചെയ്തത്. എന്നാൽ കുടിച്ച് അൽപം കഴിഞ്ഞപ്പോഴാണ് കാപ്പിയിൽ കോഴിയിറച്ചിയുടെ കഷ്ണം കണ്ടെത്തിയത്.

Advertisment

തുടർന്ന് ചിത്രം സഹിതം സുമിത് ട്വിറ്ററിൽ പോസ്റ്റിടുകയായിരുന്നു. ട്വീറ്റിൽ ഹോട്ടലിനേയും സൊമാറ്റോയേയും സുമിത് ടാഗ് ചെയ്തു. തൊട്ടുപിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്ത് വന്നു. പരാതിയെ കുറിച്ച് അന്വേഷിക്കുകയാണെന്നായിരുന്നു സൊമാറ്റോ നൽകിയ മറുപടി.

എന്നാൽ ഹോട്ടൽ അധികൃതർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സംഭവം വിവാദമായതോടെ നിരവധി ട്വിറ്റർ ഉപഭോക്താക്കളാണ് കോഫി ഷോപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

Advertisment