മുപ്പത് വർഷം തട്ടിൻപുറത്ത്, കാണാതെപോയ ആമയെ കണ്ടെത്തി, അമ്പരപ്പ് മാറാതെ കുടുംബം

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

കാണാതെ പോയ വസ്തുക്കൾ തിരിച്ചു കിട്ടുമ്പോൾ നമുക്ക് സന്തോഷം തന്നെയാണ്. അപ്രതീക്ഷിതമായ നേരത്ത് നമ്മെ തേടി തിരിച്ചെത്തുന്നതുപോലെ. എന്നാൽ റിയോ ഡി ജെനീറോയിലെ ഒരു കുടുംബത്തിന് തിരിച്ചു കിട്ടിയത് മുപ്പത് വർഷം മുമ്പ് കാണാതെപോയ ആമയെയാണ്. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം ഉള്ളതാണ്.

മുപ്പത് വർഷം മുമ്പ് കാണാതെ പോയ ആമയെ തിരിച്ചു കിട്ടിയത് എവിടെ നിന്നാണെന്ന് അറിയാമോ? ഇവരുടെ കുടുംബ വീട്ടിലെ തട്ടിൻപുറത്തു നിന്നുമാണ്. കുടുംബ വീട്ടിലെ തട്ടിൻപുറത്തു നിന്നും മാന്വേല എന്നു പേരിട്ടിരുന്ന ആമയെ കാണാതെ പോയത്. നീണ്ട നാൾ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

ഇവിടുത്തെ പിതാവിന്റെ മരണത്തെ തുടർന്ന് കുടുംബാംഗങ്ങൾ തിരികെ കുടുംബ വീട്ടിലെത്തിയപ്പോഴാണ് തട്ടിൻപുറത്തു നിന്നും ഈ ആമയെ കണ്ടെത്തിയത്. പഴയ സാധനങ്ങൾ മുഴുവൻ തട്ടിൻപുറത്ത് സൂക്ഷിക്കുന്ന ശീലമുണ്ടായിരുന്നു പിതാവിന്. ഇങ്ങനെ സാധനങ്ങൾ തട്ടിൻപുറത്തേക്ക് മാറ്റുമ്പോൾ ആമയും പെട്ടതാകാം എന്നാണ് കുടുംബാംഗങ്ങളുടെ നിഗമനം. വീടിനുള്ളിൽ ഇലക്ട്രിക് പണികൾ നടക്കുന്ന സമയത്താണ് ആമയെ കാണാതെ പോയത്.

തിരച്ചിലിനൊടുവിൽ കണ്ടെത്താനാകാത്തതിനാൽ നഷ്ടപെട്ടുവെന്നാണ് കരുതിയത്. പക്ഷെ മുപ്പത് വർഷം ആമ എങ്ങനെ തട്ടിൻപുറത്ത് അതിജീവിച്ചു എന്നതാണ് ആളുകളെ അത്ഭുതപ്പെടുത്തിയത്. പ്രാണികളെയും ചെറുജീവികളെയും ഭക്ഷിച്ചാവാം ആമ അതിജീവിച്ചതെന്നാണ് നിഗമനം. എന്തായാലും ആമയെ തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ആമകളുടെ ശരാശരി ആയുസ്സ് 255 വയസ്സുവരെയാണ്. തുടർച്ചയായി 3 വർഷം വരെ ഭക്ഷണമില്ലാതെ ജീവിക്കാനും ഇവയ്ക്കു കഴിയും. അതുതന്നെയാകാം ആമയുടെ അതിജീവനത്തിന് കാരണവും.

Advertisment