“എല്ലാ ദിവസവും സ്‌കൂളിൽ തന്നെ ഉപേക്ഷിച്ചുപോയ കൂട്ടുകാരനെ തേടി ഈ നായ എത്തും”; ഇത് ഹൃദയം അലിയിക്കുന്ന കാഴ്ച്ച

author-image
admin
Updated On
New Update

publive-image

ദിവസം മുഴുവൻ നമ്മുടെ കൂടെ ചിലവിടുന്നവരാണ് വളർത്തു മൃഗങ്ങൾ. അതുകൊണ്ട് തന്നെയാണ് അവർ നമുക്കും നമ്മൾ അവർക്കും പ്രിയപെട്ടവരാകുന്നത്. തന്റെ ഉറ്റചങ്ങാതിയെ തേടി അലയുന്ന ഒരു വളർത്തു നായയുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മൂവാറ്റുപുഴയിലെ ഒരു വീട്ടിലെ വളർത്തു നായയായിരുന്നു ഇവൻ. പെട്ടെന്ന് വീട്ടുകാർ സ്ഥലം മാറി മറ്റൊരിടത്തേക്ക് താമസം മാറ്റി.

Advertisment

അവനെ അവിടെ ഉപേക്ഷിച്ചാണ് അവർ പോയത്. അത് ഉൾക്കൊള്ളാനാകാതെ അലയുകയാണ് ഈ നായ. ആ വീട്ടിലെ തന്റെ ഉറ്റചങ്ങാതിയെ അന്വേഷിച്ച് എന്നും അവൻ പഠിച്ചിരുന്ന സ്‌കൂളിലെ ഓരോ ക്ലാസ് മുറിയിലും കയറി ഇറങ്ങുകയാണ് ഇവൻ. എന്നും സ്‌കൂൾ തുറക്കുന്ന സമയമാകുമ്പോൾ അവൻ സ്‌കൂളിലെത്തും ഓരോ കുട്ടികളെയും സൂക്ഷിച്ച് നോക്കും. തന്റെ ചങ്ങാതിയെ തിരയും. ഹൃദയം അലിയുന്ന ഈ കാഴ്ചയ്ക്ക് ദിവസവും ദൃക്‌സാക്ഷികളാണ് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും.

എന്നാൽ ദിവസേന ഈ നായ ക്‌ളാസ് മുറിയിൽ കയറിയിറങ്ങുന്നത് സ്‌കൂളിൽ പ്രശ്നമായിരിക്കുകയാണ്. അതോടെ സമീപത്തെ മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിഴക്കമ്പലം ബത്‌ലേഹം ദയറ ഹൈസ്കൂളിലാണു നായ വളർന്നിരുന്ന വീട്ടിലെ കുട്ടി പഠിച്ചിരുന്നത്. സ്കൂളിലേക്കു കുട്ടി പോകുമ്പോൾ എന്നും നായ പിന്തുടർന്നിരുന്നു.

അതുകൊണ്ട് തന്നെ സ്കൂൾ ഏതെന്നു നായയ്ക്ക് കൃത്യമായി അറിയാമായിരുന്നു. ഇതാണു കുട്ടിയെ തേടി നായ സ്കൂളിൽ എത്താൻ കാരണമെന്നാണു നായയെ പരിചയമുള്ള സ്കൂളിലെ കുട്ടികളും അധ്യാപകരും പറയുന്നത്. നായയെ വളർത്തിയിരുന്നവർ കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്കു പോയപ്പോൾ ഇതിനെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ദയ കോ ഓർഡ‍ിനേറ്റർ പറയുന്നു. ഇനി ഉടമയെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ നായയെ ആവശ്യമുള്ളവർക്ക് ഇവനെ കൈമാറും.

Advertisment