സ്വർണവും വജ്രവും അകത്ത് നിറച്ചൊരു തലയണ; 45 ലക്ഷം വില വരുന്ന ഈ തലയണയുടെ വിശേഷങ്ങളറിയാം

author-image
admin
Updated On
New Update

publive-image

Advertisment

പഞ്ഞിയും ചകിരിയും അകത്തുള്ള തലയണയാണ് സാധാരണയായി നാം ഉപയോഗിച്ച് വരുന്നത്. എത്ര വിലകൂടിയ തലയണയാണെങ്കിലും അതിനുള്ളിൽ പഞ്ഞിയോ അല്ലെങ്കിൽ സമാനമായ എന്തെങ്കിലും ഉൽപന്നമോ ആവും നിറച്ചിട്ടുണ്ടാവുക. കാറ്റും വെള്ളവും നിറച്ചിട്ടുള്ള തലയണയും വിപണിയിൽ സുലഭമാണ്.

publive-image

എന്നാൽ, സ്വർണവും വജ്രവും നിറച്ചൊരു തലയണയെ കുറിച്ച് ചിന്തിക്കാനാകുമോ? എന്നാൽ, ഇനി ചിന്തിച്ച് തുടങ്ങാം.ഡച്ച് സെർവിക്കൽ സ്‌പെഷ്യലിസ്‌റ്റും, ഡിസൈനറുമായ തിജ്‌സ് വാൻ ഡെർ ഹിൽസ്‌റ്റ് ലോകത്തിലെ ഏറ്റവും വിലകൂടിയ തലയണ നിർമിച്ചിരിക്കുകയാണ്. 45 ലക്ഷം രൂപയാണ് ഈ ആഡംബര തലയണയുടെ വില.

ഈജിപ്‌ഷ്യൻ കോട്ടണും മൾബറി സിൽക്കും ഉപയോ​ഗിച്ചാണ് തലയണ നിർമിച്ചിരിക്കുന്നത്. ഈ അപൂർവ തലയണ നിർമിക്കാൻ പതിനഞ്ച് വർഷമാണ് ഹിൽസ്‌റ്റിന് വേണ്ടി വന്നത് എന്നതും അതിശയകരമാണ്. 24 കാരറ്റ് സ്വർണം, വജ്രം, ഇന്ദ്രനീലം എന്നിവയാണ് തലയണക്കുള്ളിൽ നിറച്ചിരിക്കുന്നത്. ഇതാണ് ഇത്രയധികം വില വരാനുള്ള കാരണവും.

ഇതിനെല്ലാം പുറമേ ഇതിൽ നിറക്കാനുള്ള കോട്ടൺ ഒരു റോബോട്ടിക് മില്ലിം​ഗ് മെഷീനിൽ നിന്നുമാണ് ലഭിക്കുന്നത്. ഈ തലയണ കൊണ്ടുവരിക സാധാരണ പ്‌ളാസ്‌റ്റിക് ബാ​ഗിലോ കവറിലോ ഒന്നുമായിരിക്കില്ല. മറിച്ച്, ഒരു ബ്രാൻഡ് ബോക്‌സിലാണ് പാക്ക് ചെയ്‌തിരിക്കുന്നത്. ഉറക്കമില്ലായ്‌മ മൂലം ദുരിതം അനുഭവിക്കുന്ന മനുഷ്യർക്ക് ഏറെ ആശ്വാസമായിരിക്കും ഈ തലയണയെന്ന് ഹിൽസ്‌റ്റ് പറയുന്നു.

സമാധാനമായി ഉറങ്ങാൻ ഇത് സഹായിക്കുമെന്നാണ് വാദം.ഉപഭോക്‌താവിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് തലയണ രൂപകൽപന ചെയ്‌ത്‌ നിർമിക്കുക. ഓർഡർ കിട്ടിയ ശേഷം മാത്രമാണ് നിർമാണം. പ്രത്യേക ടീം ഒരു 3D സ്‌കാനർ ഉപയോഗിച്ച് ഉപഭോക്‌താവിന്റെ തോളുകൾ, തല, കഴുത്ത് എന്നിവയുടെ അളവുകൾ എടുക്കും.

അളവെടുത്ത് കഴിഞ്ഞ ശേഷം നേരത്തെ പറഞ്ഞവയെല്ലാം ഉപയോ​ഗിച്ച് തലയണ നിർമിക്കും. അതിനോടൊപ്പം തന്നെ എങ്ങനെയാണ് ഉപഭോക്‌താവ്‌ ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന്റെ അളവുകളെങ്ങനെയാണ് എന്നതെല്ലാം തിരക്കുന്നു. തുടർന്ന് തലയണക്ക് അന്തിമരൂപം നൽകുന്നു. എന്തായാലും കാണുന്നവർക്ക് കൗതുകമാണെങ്കിലും ഈ ആഡംബര തലയണ വാങ്ങി വിലകൂടിയ ഉറക്കം നേടുന്നവരും ഉണ്ടാകുമെന്ന് വേണം കരുതാൻ.

Advertisment