കഞ്ഞിവെള്ളത്തിലുമുണ്ട് നിരവധി ​ഗുണങ്ങൾ, മുഖത്തെ ചില പ്രശ്നങ്ങൾക്കുള്ള നല്ലൊരു ഔഷധമാണിത്; കഴുത്തിലെ കറുപ്പ് മാറ്റാൻ ഇങ്ങനെ ഉപയോഗിച്ചുനോക്കൂ

New Update

മിക്കവരും വെറുതെ കളയുന്ന സാധനമാണ് കഞ്ഞിവെള്ളം. ഇതിൽ ധാരാളം പ്രോട്ടീനുകളും കാര്‍ബോ ഹൈഡ്രേറ്റുകളും അടങ്ങിയിട്ടുണ്ട്. സൗന്ദര്യ സംരക്ഷണത്തിനും കേമനാണ് ഇത്. മുടി തഴച്ചുവളരാനും, താരൻ അകറ്റാനുമൊക്കെ കഞ്ഞിവെള്ളം സഹായിക്കാറുണ്ടെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്.

Advertisment

publive-image

തലേദിവസത്തെ കഞ്ഞിവെള്ളമാണ് തലയിൽ തേക്കേണ്ടത്. മുടിയ്ക്ക് തിളക്കം കൂട്ടാനും ഇത് സഹായിക്കും. മിക്കയാളുകൾക്കുമുള്ള സൗന്ദര്യ പ്രശ്നമാണ് കഴുത്തിലെ കറുപ്പ്. കഞ്ഞിവെള്ളം കൊണ്ട് കഴുത്ത് കഴുകിയാൽ ഒരു പരിധിവരെ ഈ പ്രശ്നം മാറ്റാം.

മുഖത്തെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരവും കഞ്ഞിവെള്ളത്തിലുണ്ട്. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാൽ മുഖക്കുരു അകറ്റാൻ സഹായിക്കും. ചർമത്തിന് തിളക്കവും നിർവും കൂട്ടാനും ഇത് സഹായിക്കും.

Advertisment