ഭാരം എട്ട് കിലോ; ഇത് ബാഹുബലി സമൂസ, 30 മിനിറ്റിൽ കഴിച്ചുതീർത്താൽ 51,000 രൂപ സമ്മാനം

author-image
admin
New Update

publive-image

മീററ്റിലെ ഒരു റസ്റ്റോറന്റിലുണ്ടാക്കിയ സമൂസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സമൂസ ചില്ലറക്കാരനല്ല, എട്ട് കിലോയോളമാണ് ഭാരം. പേരും കിടിലനാണ്, ബാഹുബലി സമൂസ. തീർന്നില്ല പ്രത്യേകത. ഈ സമൂസ അര മണിക്കൂറിനുള്ളിൽ തിന്നു തീർക്കുകയാണെങ്കിൽ അവർക്ക് 51,000 രൂപ ക്യാഷ് പ്രൈസും റസ്റ്റോറന്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisment

ബാഹുബലി സമൂസയുടെ പേര് കേട്ടാല്‍ തന്നെ ഈ സമൂസയുടെ പ്രത്യേകത നിങ്ങള്‍ക്ക് മനസിലാക്കാവുന്നതേയുള്ളൂ. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു റെസ്റ്റോറന്‍റ് തങ്ങളുടെ മാര്‍ക്കറ്റിംഗിന്‍റെ ഭാഗമായി ചെയ്തൊരു സംഗതിയാണ്. ഈ യമണ്ടൻ സമൂസ ഒറ്റക്കൊരാള്‍ അര മണിക്കൂര്‍ കൊണ്ട് തിന്നുതീര്‍ക്കണം. ഇതാണ് ചലഞ്ച്. ചല‍ഞ്ച് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ സമ്മാനവുമുണ്ട്.

30 മിനുറ്റ് മാത്രമുപയോഗിച്ച് ഇവരുടെ 'ബാഹുബലി സമൂസ' കാലിയാക്കുന്നവര്‍ക്ക് 51,000 രൂപയാണ് റെസ്റ്റോറന്‍റ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങളായി ചലഞ്ച് ആരംഭിച്ചിട്ടെങ്കിലും ഇതുവരെ ആരും വിജയി ആയിട്ടില്ലെന്നാണ് മീററ്റിലെ കുര്‍ത്തി ബസാറിലുള്ള റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥര്‍ അറിയിക്കുന്നത്.

'ഞങ്ങള്‍ക്ക് ഞങ്ങളുടെ സമൂസയെ കുറിച്ച് കൂടുതല്‍ പേരെ അറിയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഇത്തരമൊരു ചലഞ്ച് വച്ചത്. ആദ്യം നാല് കിലോഗ്രാം തൂക്കമുള്ള സമൂസയാണ് ഉണ്ടാക്കിയത്. പിന്നെയത് എട്ടായി. ഇതിന് ഒരെണ്ണത്തിന് 1,100 രൂപയാണ് വിലവരുന്നത്. ഇനി പത്ത് കിലോ ഭാരം വരുന്ന സമൂസ കൂടി തയ്യാറാക്കി ചലഞ്ച് കുറച്ചുകൂടി വലുതാക്കാനാണ് ഇവരുടെ തീരുമാനം.

ഇപ്പോള്‍ തന്നെ കടയിലേക്ക് ധാരാളം പേര്‍ വരുന്നുണ്ടെന്നും പലരും ചലഞ്ച് ഏറ്റെടുക്കുന്നുണ്ടെന്നും കടയുടമ പറയുന്നു. എന്തായാലും രസകരമായ ചലഞ്ചിന് സോഷ്യൽ മീഡിയിയലും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഉരുളക്കിഴങ്ങ്, കടല, ഉണങ്ങിയ പഴങ്ങൾ, പനീർ, മസാലകൾ എന്നിവ ചേർത്താണ് ബാഹുബലി സമൂസ ഉണ്ടാക്കിയിരിക്കുന്നത്. കൗശൽ സ്വീറ്റ്‌സ് എന്ന കടയിലാണ് ഈ ഭീമൻ സമൂസയുള്ളത്. അര മണിക്കൂറിനുള്ളിൽ കഴിച്ചു തീർക്കുന്നവർക്ക് കടയുടമ ശുഭം 51,000 രൂപയും നൽകും. ചലഞ്ച് ഏറ്റെടുത്ത് നിരവധി പേർ സമൂസ കഴിക്കാൻ എത്തിയെങ്കിലും ആർക്കും വിജയിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല

Advertisment