ഗ്രീസില്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള അവധിയാഘോഷത്തിലാണ് മസ്ക്. ഇതിനിടെ ഒരു ഉല്ലാസ ബോട്ടില്‍ മദ്യഗ്ലാസുമായി നില്‍ക്കുന്ന മസ്കിന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോയാണിപ്പോള്‍ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തിന്‍റെ ഫോട്ടോയ്ക്ക് താഴെ ട്രോളുകളുമായി എത്തിയിരിക്കുന്നത്.
Fuck yea I got my $ behind this man.
— Teslaconomics (@Teslaconomics) July 18, 2022
So so many other smart investors. @elonmuskpic.twitter.com/Z3irAGDcQF
ബോഡി ഷെയിമിംഗിന് ( ശാരീരിക സവിശേഷതകളുടെ പേരില്‍ പരിഹാസം ) തുല്യമായ പല കമന്‍റുകളും ട്വിറ്ററില്‍ മസ്കിന്‍റെ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്. മസ്കിന്‍റെ തൊലിയുടെ നിറവും ആകാരവുമെല്ലാം കമന്‍റുകളില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ഇവയെ എല്ലാം തമാശമട്ടിലാണ് മസ്ക് എടുത്തിരിക്കുന്നത്. ഇങ്ങനെയാണെങ്കില്‍ ഇടയ്ക്കിടെ ഷര്‍ട്ട് ഊരാമല്ലോ എന്നും മറ്റാണ് മസ്കിന്‍റെ രസകരമായ മറുപടികള്‍. എന്തായാലും ശതകോടീശ്വരന്‍റെ ഷര്‍ട്ടില്ലാ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
elon musk is wearing his human skin today pic.twitter.com/z2bm44Jt34
— transgender marx (@JUNlPER) July 18, 2022
അടുത്തിടെ വിവാദങ്ങളില്‍ നിറഞ്ഞുനിന്നയാളാണ് ഇലോണ്‍ മസ്ക്. ശതകോടീശ്വരനും വ്യവസായിയുമായി ഇലോണ്‍ മസ്ക് ട്വിറ്റർ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കാൻ പോകുന്നുവെന്ന വാര്‍ത്ത ബിസിനസ് രംഗത്ത് വലിയ രീതിയിലാണ് ആഘോഷിക്കപ്പെട്ടത്.
Fuck yea I got my $ behind this man.
— Teslaconomics (@Teslaconomics) July 18, 2022
So so many other smart investors. @elonmuskpic.twitter.com/Z3irAGDcQF
എന്നാലിതില്‍ നിന്ന് ഇദ്ദേഹം പിന്മാറിയതോടെ പതിവായി വാര്‍ത്തകളില്‍ സജീവമാകുകയായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്. കരാറില്‍ നിന്ന് പിന്മാറിയതോടെ മസ്കിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ട്വിറ്റര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വിവാദങ്ങള്‍ക്കിടെ അവധിയാഘോഷിക്കുന്ന മസ്കിന്‍റെ ഫോട്ടോകളാണ് ട്വിറ്ററില്‍ ശ്രദ്ധ നേടുന്നത്.
My day is now ruined after a shirtless Elon Musk just popped up on the timeline from some yacht in Mykonos so now you have to see it too pic.twitter.com/i0K6aOHBK5
— Wu-Tang Is For The Children (@WUTangKids) July 18, 2022