ലെക്‌സി അല്‍ഫോര്‍ഡ്; ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാള്‍

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

അമേരിക്കന്‍ സ്വദേശിനിയായ ലെക്‌സി അല്‍ഫോര്‍ഡ് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടം സ്വന്തമാക്കി. 21 വയസുള്ളപ്പോള്‍ കഴിഞ്ഞ മെയ് 31ന് അല്‍ഫോര്‍ഡ് ഉത്തരകൊറിയയില്‍ എത്തി. ഇതോടെയാണ് ലോകത്തെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദര്‍ശിക്കുന്ന പ്രായം കുറഞ്ഞയാളായി അല്‍ഫോര്‍ഡ് മാറിയത്.

Advertisment

2013ല്‍ 24 വയസും 192 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിലെ ജെയിംസ് അസ്‌ക്വിത് നേടിയ ഗിന്നസ് റെക്കോര്‍ഡാണ് ലെക്‌സി അല്‍ഫോര്‍ഡ് തകര്‍ത്തിരിക്കുന്നത്. 2013 ജൂലൈ എട്ടിന് ഫെഡറേറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് മൈക്രോനേഷ്യയില്‍ എത്തിയതോടെയാണ് 24കാരനായ ജെയിംസ് ഈ നേട്ടം സ്വന്തമാക്കിയത്.

ഔദ്യോഗികമായി എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചുകഴിഞ്ഞു. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് ഈ നിമിഷത്തിലെത്താന്‍ സഹായിച്ചത്. ഈ നേട്ടം സ്വന്തമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ജീവിതത്തിലെ ഏറ്റവും മഹത്തായ അധ്യായം അവസാനിക്കുകയാണ്. ഇനി പുതിയ തുടക്കമാണ്’- ലെക്‌സി അല്‍ഫോര്‍ഡ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

അല്‍ഫോര്‍ഡിന്റെ കുടുംബം കാലിഫോര്‍ണിയയില്‍ ഒരു ട്രാവല്‍ ഏജന്‍സി നടത്തുകയാണ്. കുട്ടിക്കാലംമുതല്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുതുടങ്ങി. ഏതെങ്കിലും റെക്കോര്‍ഡ് തകര്‍ക്കണ ലക്ഷ്യം ആദ്യം തനിക്കുണ്ടായിരുന്നില്ലെന്ന് അല്‍ഫോര്‍ഡ് പറയുന്നു. ഒരു യാത്രികയാകണമെന്നതായിരുന്നു ആഗ്രഹം. 2016 ആയപ്പോഴേക്കും ലോകത്തിലെ 196 പരമാധികാര രാഷ്ട്രങ്ങളും സന്ദര്‍ശിക്കണമെന്ന ആഗ്രഹം കലശലായി. ഗിന്നസ് റെക്കോര്ഡ് മറികടക്കണമെന്നും മോഹം ഉദിച്ചു.

പതിനെട്ടാം വയസില്‍ തന്നെ അല്‍ഫോര്‍ഡ് 72 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞിരുന്നു. ഈ സമയത്താണ് ലോക റോക്കോര്‍ഡ് തകര്‍ക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. മെയ് 31ന് ഉത്തരകൊറിയയില്‍ കാലുകുത്തിയതോടെ ആ ലക്ഷ്യവും നിറവേറി.

Advertisment