‘രാജ്ഞിയെ കാണണം’; ബക്കിങം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ

author-image
admin
Updated On
New Update

publive-image

ഇംഗ്ലണ്ടിലെ ബക്കിങം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. ‘രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി കൊട്ടാരത്തിനുള്ളിൽ അതിക്രമിച്ചു കയറിയ കോണർ അറ്റ്റിഡ്ജ് എന്ന 28 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു സംഭവം.

Advertisment

ഔദ്യോഗിക വാഹനത്തിന് കൊട്ടാര വളപ്പിലേക്ക് കടക്കാൻ വെഹിക്കിൾ ഗേറ്റ് തുറന്നപ്പോൾ ഇയാൾ അതുവഴി അതിക്രമിച്ചു കയറുകയായിരുന്നു. കൊട്ടാരജോലിക്കാരിൽ ഒരാൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ‘അകത്തുവന്ന് രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി എത്തിയ ഇയാളെ പൊലീസ് പിടികൂടി.

Advertisment