സാധാരണ ഏതൊരു ദമ്പതിമാരെയും പോലെ ഒരു കുഞ്ഞിന് വേണ്ടി തങ്ങളും കാത്തിരിക്കുകയായിരുന്നു, ആ കാത്തിരിപ്പിന് ഇപ്പോൾ വിരാമം ആയിരിക്കുകയാണ്, ഞങ്ങളുടെ ആദ്യ കണ്മണി എത്തുന്നു! സന്തോഷ് വാർത്ത പങ്കുവെച്ച് സ്വവർഗ്ഗ ദമ്പതികൾ

author-image
admin
New Update

publive-image

മൂന്നുവർഷം മുമ്പ് സ്വവർഗ്ഗ വിവാഹം നടത്തിയ അമേരിക്കയിലെ ഇന്ത്യൻ യുവാക്കളുടെ കഥ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. തെലുങ്ക് കുടുംബത്തിൽ പിറന്ന ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മധുരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ നിന്നുള്ള അമിത് ഷായുമാണ് ന്യൂജേഴ്സിയിൽ വച്ച് 2019 ൽ വിവാഹിതരായത്. ഇരുവരും ഇപ്പോൾ മാതാപിതാക്കൾ ആകുന്നു എന്നതാണ് പുതിയ വാർത്ത.

Advertisment

അമേരിക്കയിലെ ന്യൂജേഴ്സിയിൽ മനോഹരമായി തന്നെ അലങ്കരിച്ച ഒരു വേദിയിൽ വച്ചായിരുന്നു പരമ്പരാഗത വേഷത്തിൽ ഇവർ ഹിന്ദു ആചാര പ്രകാരം വിവാഹിതരായത്. ഇവരുടെ വിവാഹചടങ്ങിന്റെ ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പിന്നീട് ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇവരുടെ ജീവിതത്തിലെ സന്തോഷം നിറയ്ക്കുന്ന പല നിമിഷങ്ങളും ഇവർ പുറം ലോകത്തിന് മുൻപിലേക്ക് എത്തിക്കുകയും ചെയ്തു. തങ്ങൾക്കൊരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്ന സന്തോഷവും സോഷ്യൽ മീഡിയ വഴിയാണ് അമിതും ആദിത്യയും അറിയിച്ചിരിക്കുന്നത്.

സാധാരണ ഏതൊരു ദമ്പതിമാരെയും പോലെ ഒരു കുഞ്ഞിന് വേണ്ടി തങ്ങളും കാത്തിരിക്കുകയായിരുന്നു എന്നാണ് ഇവർ അവകാശപ്പെടുന്നത്. സ്വവർഗരക്ഷിതാക്കൾ എന്ന നിലയിലല്ല മറ്റേതൊരു ദമ്പതികളെയും പോലെ സാധാരണ രക്ഷിതാക്കൾ മാത്രമായിരിക്കും തങ്ങളെന്നും ഇവർ അറിയിക്കുന്നുണ്ട്.

ഒരു പൊതു സുഹൃത്ത് വഴിയാണ് ഇരുവരും പരസ്പരം കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. പിന്നീട് പ്രണയത്തിലായി. 2019 ലാണ് ഹിന്ദു ആചാരപ്രകാരം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ ഇവർ വിവാഹിതരാകുന്നത്.

Advertisment