വിവാഹ ദിനത്തിൽ പാകിസ്ഥാനി വധുവിന് സ്വർണ്ണക്കട്ടികൊണ്ട് തുലാഭാരം: വീഡിയോ വൈറലാകുന്നു

author-image
admin
New Update

publive-image

വിവാഹ ദിനത്തിൽ പാകിസ്ഥാനി വധുവിന് സ്വർണ്ണക്കട്ടികൊണ്ട് തുലാഭാരം. ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. വിവാഹിതരാകുന്നവരുടെ കുടുംബങ്ങൾ പാകിസ്ഥാനിൽ നിന്നാണെങ്കിലും വിവാഹ ആഘോഷം നടക്കുന്നത് ദുബായിലാണ്.

Advertisment

2008-ൽ പുറത്തിറങ്ങിയ ജോധ അക്ബർ എന്ന ഇന്ത്യൻ ചിരിത്ര സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്. വിവാഹ ആഘോഷ ചടങ്ങുകളുടെ ഭാഗമായാണ് വധുവിനെ സ്വർണ്ണക്കട്ടികൾ കൊണ്ട് തുലാഭാരം നടത്തിയത്.

വധുവിന്റെ ഭാരത്തിന് തുല്യമായ സ്വർണ്ണക്കട്ടികൾ മറുതട്ടിലേക്ക് എടുത്ത് വച്ചപ്പോൾ വധുവിരുന്ന തട്ട് പതുക്കെ പൊങ്ങി. ഈ കാഴ്ച കണ്ട് വിവാഹത്തിനെത്തിയവർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.

അതേസമയം, സ്വർണ്ണം യാഥാർത്ഥമല്ലെന്നും ചിലർ പറയുന്നു. വിവാഹാഘോഷ ചടങ്ങുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പലരും വിമർശനം ഉന്നയിച്ചത്.

Advertisment