ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
Advertisment
ടോക്കിയോ : പസഫികിന് കുറുകെ ഒറ്റയ്ക്ക് യാത്ര നടത്തുന്ന ലോകത്തെ ആദ്യ വ്യക്തിയെന്ന നേട്ടം കൈവരിച്ച് ജപ്പാന്‍ പൗരനായ കെനിചി ഹോറി ( 83 ). ഈ നേട്ടം സ്വന്തമാക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണിദ്ദേഹം. മാര്‍ച്ചില്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ആരംഭിച്ച കെനിചിയുടെ യാത്ര ഇന്നലെ പുലര്‍ച്ചെ വടക്കന്‍ ജപ്പാനിലെ കീ തീരത്ത് അവസാനിച്ചു.
ഇതാദ്യമായല്ല കെനിചി സമുദ്ര യാത്രയിലൂടെ റെക്കാഡ് സ്ഥാപിക്കുന്നത്. 1962ല്‍ തന്റെ 23ാം വയസില്‍ ജപ്പാനില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് യാത്ര നടത്തി. 1974ല്‍ സമുദ്രമാര്‍ഗം കെനിചി ഒറ്റയ്ക്ക് ലോകം ചുറ്റിയിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് കെനിചി പസഫികില്‍ സാഹസിക യാത്ര നടത്തുന്നത്.