ജന്മദിനത്തിൽ ഭാര്യക്ക് സർപ്രൈസ് നൽകാൻ കേക്ക് ഓർഡർ ചെയ്തു; 48000 രൂപ നഷ്ടപ്പെട്ട് യുവാവ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ജന്മദിനത്തിൽ ഭാര്യയെ സർപ്രൈസ് ചെയ്യാനായി 350 രൂപക്ക് കേക്ക് ഓർഡർ ചെയ്ത യുവാവ് സൈബർ തട്ടിപ്പിനിരയായി. നവിമുംബൈ കമോത്തെ സ്വദേശി നിശാന്ത് ഝാ (35) എന്നയാൾക്കാണ് അക്കിടി പറ്റിയത്.

Advertisment

350 രൂപയുടെ കേക്ക് ഓൺലൈനി‍ൽ ഓർഡർ ചെയ്ത ഇയാളുടെ 48,000 രൂപ നഷ്ടമായി. കേക്ക് ഷോപ്പിന്റെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നാണ് ഇയാൾക്ക് ലഭിച്ചത്. 350 രൂപ വിലയുള്ള അര കിലോ കേക്ക് ഓർഡർ ചെയ്യുകയും ചെയ്തു.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടച്ചാൽ 20% കിഴിവ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. കേക്കിന്റെ പേയ്‌മെന്റിനായി 275 രൂപ നൽകിയതിന് പിന്നാലെ ഇയാൾ തന്റെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ പങ്കിട്ടു. മൊബൈലിലേക്ക് വന്ന ഒടിപി നമ്പർ തട്ടിപ്പുകാരുടെ നിർദേശത്തെ തുടർന്ന് പങ്കിട്ടു. തുടർന്ന് ഇയാളുടെ അക്കൗണ്ടിൽ നിന്ന് 48,000 രൂപ തട്ടിപ്പ് സംഘം കവർന്നു.

Advertisment