New Update
Advertisment
ആഘോഷങ്ങൾ വ്യത്യസ്തമാക്കാൻ പുതിയതും വ്യത്യസ്തവുമായ ഫാഷൻ ട്രെൻഡുകളാണ് ഓരോദിവസങ്ങളിലും ആളുകൾ പരീക്ഷിക്കുന്നത്. ഡിസൈനര്‍ വസ്ത്രങ്ങളുടെ മേളക്കൊഴുപ്പിലും സാരിയ്‌ക്ക് തന്നെയാണ് ഇന്നും ഒന്നാം സ്ഥാനം. സാരിയിലെ പോലെ തന്നെ ഇപ്പൊൾ ബ്ലൗസുകളിലും പരീക്ഷണങ്ങൾ അനവധിയാണ്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ സാരി ധരിച്ചുള്ള ഒരു യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ബ്ലൗസിന് പകരം മൈലാഞ്ചി ഡിസൈനാണ് യുവതി പരീക്ഷിച്ചിരിക്കുന്നത് .
ഒരു ഡിസൈനർ ബ്ലൗസാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് മെഹന്ദി ഡിസൈൻ ഇട്ടിരിക്കുന്നത് . അതേസമയം, ട്രെൻഡ് ഹിറ്റായതോടെ പലരും വിമർശനവുമായും രംഗത്ത് എത്തി. തുണി ലാഭിക്കാമെന്നും വരച്ച ഡിസെനറുടെ കഴിവെന്നുമൊക്കെയുള്ള രസകരമായി കമന്റുകളും വന്നിട്ടുണ്ട്.