"അരങ്ങേറ്റം 2022" ഒക്ടോബർ 22ന് നോർത്താപ്ടണിൽ

New Update

publive-image

ലണ്ടൻ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച "നടനം സ്കൂൾ ഓഫ് ഡാൻസ് നോർത്താ൦പ്ടൻ " ഈ വർഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു.

Advertisment

സംഗിതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം നൽകികൊണ്ടുള്ള ഈ വേദിയിൽ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണൻ അറിയിച്ചു.

publive-image

ആൻജലിൻ സെബി, അലീന ജിജി, എവിലിൻ ബിജോയ്‌, അൻജന സുരേഷ്, അഡോണ ചെറിയാൻ, കേസിയ ജിൻസൺ, ആൻജല ഇല്ലുകുടിയിൽ എന്നീ ഏഴ് വിദ്യാർത്ഥികളാണ് ഈ വർഷം അരങ്ങേറ്റം കുറിക്കുന്നവർ. ഇവർക്ക് പ്രോത്സാഹനവും, ഊർജവും നൽകാൻ മറ്റ് കലാകാരികളും രക്ഷാകർത്താക്കളും നിറഞ്ഞ മനസ്സോടെ പ്രെയക്ന്നിച്ചു കൊണ്ടിരിക്കുകയാണ്.

കളർ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്സ് യുകെയുടെ ശബ്ദവും, വെളിച്ചവും "അരങ്ങേറ്റം 2022" ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Advertisment