New Update
Advertisment
ലണ്ടൻ : സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപത നോട്ടിങ്ഹാം സെയ്ന്റ് ജോൺ മിഷനിലെ ചെസ്റ്റർഫീൽഡ് മാസ് സെന്ററിൽ ഈശോയുടെ തിരുപ്പിറവി ഭക്തിനിർഭരമായി അഘോഷിച്ചു. ഡിസംബർ 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും തുടർന്ന് ക്രിസ്തുമസ് അഘോഷ പരിപാടികൾ നടന്നു. കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഗയിംസ്, ചായസത്ക്കാരം എന്നിവയെല്ലാം കൂട്ടായ്മക്ക് പുതിയ ഉണർവ്വ് നൽകി. മിഷൻ ഡയറക്ടർ ഫാ. ജോബി ഇടവഴിക്കൽ, കമ്മിറ്റി അംഗങ്ങൾ, മതാദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി.