New Update
/sathyam/media/post_attachments/Pr1n55tNGZYmu9kxFpmW.jpg)
ലണ്ടൻ : ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സൂം പ്ലാറ്റഫോമിൽ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രിൽ 28 ന് ആരംഭം കുറിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി ഏപ്രിൽ 28ന് മുതൽ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ കലാസംസ്കാരിക വേദിയൊരുക്കുന്നു. ഏപ്രിൽ 28ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കു (യു കെ സമയം )സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഈ കലാസംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ട്ടികൾ അവദരിപ്പിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പ്രവാസി മലയാളികൾക്കിടയിൽ ഇധംപ്രദമായി ആരംഭിക്കുന്ന ഈ കലാസംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us