സംവിധായകന്‍ പ്രേം എസ്. മലയാളത്തിലും തമിഴിലും ഒരുക്കുന്ന പുതിയ ചിത്രം 'ഏക് ലൗ യാ' കേരളത്തില്‍ റിലീസ് ചെയ്യുന്നു

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

പാലക്കാട്: പുതുമുഖതാരം റാണയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ പ്രേം എസ്  തമിഴിലും മലയാളത്തിലും ഒരുക്കിയ മ്യൂസിക്കല്‍ ത്രില്ലറായ പുതിയ ചിത്രം 'ഏക് ലൗ യാ' ഈ മാസം അവസാനം തിയേറ്ററിലെത്തും.

കന്നഡയിലെപ്രമുഖ താരങ്ങളായ കിച്ചാസുദീപ്, ശിവരാജ്കുമാർ, പുനിത്രാജ്കുമാർ തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പ്രേം എസ്.

അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഏക് ലൗ യാ. കേരളത്തിലും തമിഴ്നാട്ടിലും ചിത്രം വിതരണത്തിനെത്തിക്കുന്നത് ഫ്ളിക്സ് എന്‍റര്‍ടെയ്മെന്‍റാണ്.

'ഏക് ലൗ യാ' ഒരു മ്യൂസിക്കല്‍ ക്രൈം ത്രില്ലറാണ്. പ്രണയമാണ് ചിത്രത്തിന്‍റെ മുഖ്യപ്രമേയമെങ്കിലും ഒട്ടേറെ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്.

സത്യസന്ധവും ആത്മാർത്ഥവുമായി പ്രണയിക്കുന്ന അമറിൻ്റെ ജീവിതകഥയാണിത്. അമറിൻ്റെ കാമുകി അവനെ ഉപേക്ഷിക്കുന്നതോടെ അവൻ മദ്യപാനിയായി മാറുന്നു. തുടർന്ന് അവളോട് പ്രതികാരത്തിനൊരുങ്ങുന്നു. പ്രതികാരദാഹിയായ അമർ വളരെ കാലങ്ങളോളം അവളെ തിരഞ്ഞു നടക്കുന്നു. പിന്നീട് അത് ഒരു പകയായി മാറന്നു.

പക്ഷേ ചിത്രം പക മാത്രമല്ല പറയുന്നത്. ബന്ധങ്ങളുടെ വിലയും ചിത്രം വരച്ചുകാട്ടുന്നു. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. മനോഹരങ്ങളായ ഗാനങ്ങളും, നൃത്തവും ചിത്രത്തിലുണ്ട്. യൂത്തിനെ ഹരം കൊള്ളിക്കുന്ന മുഹുർത്തങ്ങളും ചിത്രത്തിൻ്റെ മറ്റൊരു പുതുമയാണ്.

ബാനര്‍-രക്ഷിതാസ് ഫിലിം ഫാക്ടറി,സംവിധാനം-പ്രേം എസ്, നിര്‍മ്മാണം-രക്ഷിത പ്രേം, സംഗീതം-അര്‍ജ്ജുന്‍ ജന്യ, ഡി ഒ പി - മഹെന്‍ സിംഹ,എഡിറ്റര്‍-ശ്രീനിവാസ് പി ബാബു, അഭിനേതാക്കള്‍-റാണ,രചിത റാം, റീഷ്മ നാനയ്യ,ശശികുമാര്‍ ചരണ്‍ രാജ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Advertisment