ന്യൂമാഹി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് കമ്മിറ്റികൾക്ക് കീഴിൽ യുണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. കോൺഗ്രസ് ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹ്യ സേവന പദ്ധതികളും വീടുകളിലെത്തിക്കുവാൻ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കർമ്മപദ്ധതിയുടെ ഭാഗമായുള്ള സി.യു.സി കോൺഗ്രസ് യുണിറ്റ് കമ്മിറ്റികൾ നിലവിൽ വന്നു.
ഈയ്യത്തുംകാട് ശ്രീനാരായണ മഠം യൂണിറ്റിന്റെ ഉദ്‌ഘാടനം എം.പി അരസിന്ദാക്ഷൻ നിർവ്വഹിച്ചു. കീലേരി രാജൻ അധ്യക്ഷത വഹിച്ചു. യുണിറ്റ് പ്രസിഡന്റ് ആയി ഷാനു തലശ്ശേരിയെ തെരഞ്ഞെടുത്തു. വരപ്ര യൂണിറ്റിന്റെ ഉദ്‌ഘാടനം വി.സി പ്രസാദ് നിർവ്വഹിച്ചു. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. യുണിറ്റ് പ്രസിഡന്റായി ചന്ദ്രൻ.കെ.പി യെ തെരഞ്ഞെടുത്തു.
പ്രിയദർശിനി മന്ദിരം യുണിറ്റ് വി.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. രാജീവ് മയലക്കര അധ്യക്ഷത വഹിച്ചു. കുന്നോത് പുരുഷോത്തമൻ സി.യു.സി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ശ്രീനാരായണ സ്കൂൾ യുണിറ്റ് വി.രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ഉല്ലാസ് കെ.ടി അധ്യക്ഷത വഹിച്ചു. യുണിറ്റ് പ്രസിഡന്റ് ആയി അഷറഫ്.സി നെ തെരഞ്ഞെടുക്കപ്പെട്ടു.