മലപ്പുറം: സിന്തറ്റിക് മയക്കുമരന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്‍റെ പിടിയിൽ. മഞേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂർ പഴയങ്ങാടിയിൽ നിന്ന് പൊലീസ് പിടിയിലായത്.
കേസിലെ മറ്റു പ്രതികളായ മുഹ്സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയുടെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച ഇയാൾ ഫോൺ നമ്പർ സ്വന്തമാക്കി. സൗഹൃദം നടിച്ചെത്തിയ ഇവർ ഇവരുടെ വീട്ടിൽ പല തവണയായി എത്തി അതിമാരകമായ സിന്തറ്റിക് ലഹരി നൽകി ലഹരിക്ക് അടിമയാക്കി. തുടർന്ന് സുഹൃത്തുക്കളുമായി എത്തിയ ഇയാൾ ലഹരി നൽകിയ ശേഷം കൂട്ട ബലാംത്സംഗത്തിന് ഇരയാക്കിയെന്നതാണ് കേസ്.
പിന്നീട് കേസിൽ പിടികൂടുന്നതിനായി പൊലീസ് എത്തിയപ്പോൾ ഇയാൾ വീടിന്‍റെ ഓട് പൊളിച്ച് മുകളിലൂടെ രക്ഷപ്പെട്ടു. ഇതരസംസ്ഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിച്ച ഇയാൾ തുടർന്ന് കണ്ണൂരിൽ എത്തി എന്ന് രഹസ്യ വിവരത്തെ തുടർന്ന് മഞ്ചേരി പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.