/sathyam/media/post_attachments/GsdQgJCUuO5bwwQinEN8.jpg)
മലപ്പുറം: താനൂർ ബോട്ട് പരാതി ലഭിച്ചിട്ടും നടപടി സ്വീകരിക്കാതിരുന്ന മന്ത്രിമാരായ മുഹമ്മദ് റിയാസും വി. അബ്ദുറഹ്മാനും രാജി വെക്കുക, തുറമുഖം ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെയും നഗരസഭാ അധികൃതരെയും വിചാരണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ഇന്ന് വൈകിട്ട് താനൂരിൽ ലോങ്ങ് മാർച്ച് നടത്തും.
വൈകുന്നേരം നാല് മണിക്ക് പുത്തൻ കടപ്പുറത്ത് നിന്നാരംഭിക്കുന്ന പരിപാടി താനൂർ ടൗണിൽ അവസാനിക്കും. ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ പരിപാടി ഉദ്ഘാടനം ചെയ്യും. ആയിരത്തിലധികം ആളുകൾ അണിനിരക്കുന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി വെൽഫയർ പാർട്ടി സംസ്ഥാന ജില്ലാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രോഗ്രാം കൺവീനരും ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയുമായ ഷിബാസ് പുളിക്കൽ അറിയിച്ചു.