New Update
പൊന്നാനി നിയോജക മണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രവർത്തകയോഗം മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.
Advertisment
മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകിവന്നിരുന്ന വിവിധ സർക്കാർ സാമ്പത്തിക സഹായങ്ങൾ കേന്ദ്ര സർക്കാർ നിർത്തലാക്കി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് പൊന്നാനി നിയോജകമണ്ഡലം മൈനോറിറ്റി കോൺഗ്രസ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എംപി സി ഹരിദാസ് ആരോപിച്ചു.
മൈനോറിറ്റി കോൺഗ്രസ് പ്രസിഡണ്ട് കെ വി ബീരാൻകുട്ടി പന്താവൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി സെയ്ത് മുഹമ്മദ് തങ്ങൾ, ടി കെ അഷറഫ്, വി ചന്ദ്രവല്ലി, എ പവിത്രകുമാർ, ജെ പി വേലായുധൻ, സി ജോസഫ്, എം അബ്ദുൽ ലത്തീഫ്, എൻ പി നബീൽ, എം ഫസലു, ബക്കർ മൂസ, ആർ വി മുത്തു, കുഞ്ഞിപ്പ ആലങ്കോട്, സി കെ ഡേവിഡ്, പി കെ എം കുഞ്ഞി മുഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.