/sathyam/media/post_attachments/n9CCyiOzYKMCD3LhVzO3.jpg)
മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹിച്ച് വീട്ടിൽ കഞ്ചാവുചെടി നട്ട യുവാവ് അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. 125 ഗ്രാം കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
ഇയാൾ വീട്ടിൽ കഞ്ചാവ് ചെടി വളർത്തുന്തായി പെരിന്തൽമണ്ണ പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.