മൂന്നിയൂർ: മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ യൂത്ത് കോണ്ഗ്രസ് സ്ഥാപക ദിനമായ ഓഗസ്റ്റ് 9ന് മണ്ഡലത്തിലെ പതിനഞ്ചോളം യൂത്ത് കോൺഗ്രസ് യൂണിറ്റിൽ പതാക ഉയർത്തൽ നടത്തി.
മണ്ഡലം യൂത്ത് കോൺഗ്രസ് പതാക ഉയർത്തൽ പടിക്കൽ അങ്ങാടിയിൽ വച്ച് മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസിന്റെ പ്രസിഡണ്ട് എ വി അക്ബറലി മാസ്റ്റർ അധ്യക്ഷതയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി പി നിധീഷ് പതാക ഉയർത്തി.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ മൊയ്തീൻകുട്ടി, പ്രവാസി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നെയിഫ് ചക്കാല എന്നിവർ ആശംസ അറിയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, പാർലമെന്ററി പാർട്ടി ലീഡർ മെമ്പർ നൗഷാദ് തിരുത്തുമ്മൽ, കോൺഗ്രസ് നേതാക്കന്മാരായ സി കെ ഹരിദാസൻ, ഗാന്ധി മുഹമ്മദ്, മൊയ്ദീൻ മൂന്നിയൂർ, സലാം പടിക്കൽ, സോമൻ പടിക്കൽ, രാജീവ് യൂത്ത് കോൺഗ്രസ് നേതാക്കളായ സാദിഖ്, അജീഷ്, മുസ്തഫ, അസ്ലം, നൗഷാദ്, ഷാഫി, സിംസാറുൽ ഹഖ്, സുധീഷ്,സനൂഫ് റഹ്മാൻ, ആശിർ എന്നിവർ പങ്കെടുത്തു. സഫീർ മുഹമ്മദ് ചടങ്ങിന് സ്വാഗതം പറയുകയും സൈദ് ചേളാരി നന്ദി അറിയിക്കുകയും ചെയ്തു.
-മനോജ് മലപ്പുറം