മങ്കട: കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് സംഘടനാ കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന 'ഹൃദയമുദ്ര 2021' കോവിഡ് കെയർ പ്രതിരോധ സഹായത്തിന്റെ ഉദ്ഘാടനം ജില്ല കാമ്പയിൻ കൺവീനർ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് വാർഡ് അംഗങ്ങൾക്ക് കൈമാറി നിർവഹിച്ചു.
കെ.എസ്.ടി.എം മങ്കട സബ്ജില്ല വൈസ് പ്രസിഡന്റ് പി.കെ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.കെ ജലാലുദ്ധീൻ, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഹബീബുള്ള പട്ടാക്കൽ, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്, വാർഡ് മെമ്പർമാരായ ശബീബ ഹമീദ്, സുഹ്റ കുഴിയേങ്ങൽ, കെ.വി മെഹ്റുന്നീസ ടീച്ചർ തുടങ്ങിയവർ തുക ഏറ്റുവാങ്ങി.
വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം, കെ.പി ഫാറൂഖ്, സക്കീർ വടക്കാങ്ങര, സി.ടി മായിൻകുട്ടി, ആശിഖ്, കെ.എസ്.ടി.എം മങ്കട സബ്ജില്ല സെക്രട്ടറി പി കുഞ്ഞവറ മാസ്റ്റർ, കെ നിസാർ തുടങ്ങിയവർ സംസാരിച്ചു.
കെ.എസ്.ടി.എം കോവിഡ് കെയർ പ്രതിരോധ സഹായത്തിന്റെ മങ്കട സബ്ജില്ലാതല ഉദ്ഘാടനം ജില്ല കാമ്പയിൻ കൺവീനർ മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ് നിർവഹിക്കുന്നു.