എസ്ഐഒ നേതാക്കളുടെ അറസ്റ്റ്; മലപ്പുറം ജില്ലയിൽ വ്യാപക പ്രതിഷേധം

New Update

publive-image

മലപ്പുറം: സച്ചാർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് നിയമസഭ മാർച്ച് നടത്തിയ എസ്‌ഐഒ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുകൊണ്ട് എസ്ഐഒ മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 15ഓളം കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

Advertisment

പിണറായി സർക്കാരിന്റെ മുസ്‌ലിം സമുദായത്തോടുള്ള വഞ്ചന നിർത്തുകയും ഇടത്തുപക്ഷത്തിന്റെ പ്രകടന പത്രികയിലെ വാഗദാനമായ പാലോളി കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുകയും വേണമെന്ന ആവശ്യം ഉന്നയിച്ച് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് അംജദ് അലി അടക്കമുള്ള നേതാക്കളെ ജലപീരങ്കി കൊണ്ട് നേരിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

sio malappuram
Advertisment