ഹയർ സെക്കൻ്ററി സീറ്റ്: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കലക്ടറേറ്റ് ഉപരോധത്തിന് നേരെ പോലീസ് നരനായാട്ട്

New Update

publive-image

മലപ്പുറം: 2020-21 അധ്യയന വർഷത്തെ പത്താം ക്ലാസ് റിസൾട്ട് വന്നു കഴിഞ്ഞ സാഹചര്യത്തിൽ മലപ്പുറത്തെ സീറ്റ് അപര്യാപ്തതയെ സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. രണ്ടാം തരംഗത്തിന് ശേഷം വരുന്ന റിസൾട്ട് എന്ന നിലയിലും പ്ലസ് വൺ അഡ്മിഷനുമായി ബന്ധപ്പെട്ട് രക്ഷിതാക്കളും വിദ്യാർത്ഥികളും വലിയ ആശങ്കയിലായിരിക്കുകയാണ്.

Advertisment

ഓരോ വർഷവും മലപ്പുറം ജില്ലയിലെ കാൽ ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് റഗുലർ പഠനസൗകര്യമില്ലാത്തതിൻ്റെ പേരിൽ പുറത്ത് നിൽക്കേണ്ടി വരുന്നത്. ഈ വർഷം 29297 വിദ്യാർത്ഥിക്കാണ് തുടർപഠനം നിഷേധിക്കപ്പെടുന്നത്.

publive-image

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മലപ്പുറം ജില്ല നേരിടുന്ന വിദ്യാഭ്യാസ വിവേചനത്തെ കൂടുതൽ ശക്തമായി ഉന്നയിക്കാനാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആഗ്രഹിക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകി പൊതു സമൂഹത്തെയും വിദ്യാർഥികളെയും കബിളിപ്പിക്കാൻ ശ്രമിക്കുന്ന വിദ്യാദ്യാസ മന്ത്രിയുടെയും സർക്കാറിൻ്റെയും നിലപാടുകൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റ് ഉപരോധത്തിന് നേരെ പോലീസ് നരനായാട്ട്.

സർക്കാർ എയ്ഡഡ് മേഖലയിൽ നിന്ന് പുറത്താക്കപ്പെടുന്ന പതിനായിരകണിക്കിന് വിദ്യാർഥികൾക്ക് പഠനാ അവസരങ്ങൾ ഒരുക്കുന്നത് വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് തെരുവിൽ തന്നെ ഉണ്ടാകും. ഒരു പ്രകോപനവും ഇല്ലാതായായിരുന്നു പോലീസ് നരനായാട്ട്, പോലീസ് ലാത്തി കൊണ്ടും കുത്തുകയും, കാൽ കൊണ്ട് ചവിട്ടുകയും, പോലീസ് വാഹനത്തിൽ നിന്ന് മർദിക്കുകയും, പ്രവർത്തകരുടെ തലപിടിച്ചു ഞെക്കുകയും ചെയ്തു ഒക്കെ വിദ്യാർഥികളുടെ നേരെ അക്രമം അഴിച്ചു വിട്ടത്.

കളക്ടറേറ്റ് എത്തുന്നതിന് മുമ്പ് തന്നെ മാർച്ച് തടയുകയും. ജില്ലാ നേതാക്കളെ അറസ്റ്റ് ചെയ്യുകയും. കളക്ടറേറ്റ് പരിസരത്തിൽ നിന്ന് പെണ്കുട്ടികളെയും, ഹയർ സെക്കൻഡറി ഇരക്കൾ ആയ വിദ്യാർഥികളെയും ലാത്തി കൊണ്ട് അടിച്ചു ഒതുക്കുകയും ചെയ്തു. 4 പേർക്ക് ഗുരുതര പരിക്കും 20 ഓളം പ്രവർത്തകർക്ക് പരിക്ക് പറ്റുകയും, ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ്, രണ്ട് പേർ മഞ്ചേരി മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു,

പിന്നീട് ഉള്ള പ്രവർത്തകരെ മലപ്പുറം താലൂക്ക് ഹോസിപിറ്റൽ അഡ്മിറ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ സഫീർ എ.കെ, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് സി.പി, സൽമാൻ താനൂർ, ജില്ലാ സെക്രട്ടറിമാരായ ഹാദി ഹസൻ, മുഹമ്മദ് പൊന്നാനി, സാബിഖ് വെട്ടം, ഇൻസാഫ് കെ.കെ, തുടങ്ങിയ 17 പേരെ അറസ്റ്റ് ചെയ്തു.

malappuram news
Advertisment