New Update
മലപ്പുറം: എടക്കരയിലെ ക്ഷേത്രത്തിൽ നിന്നും തിരുവാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. വഴിക്കടവ് തോരംകുന്നിലെ കുന്നുമ്മൽ സൈനുൽ ആബിദാണ് അറസ്റ്റിലായത്. മോഷ്ടിച്ച ആഭരണങ്ങൾ പണയംവെയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ ദിവസമാണ് എടക്കരയിലെ ദേവീ ക്ഷേത്രത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയത്. ക്ഷേത്രവാതിൽ തകർത്ത് അകത്തുകടന്നായിരുന്നു മോഷണം. ഭണ്ഡാരവും, ഓഫീസിന്റെ അലമാരിയും ഇയാൾ തകർത്തിരുന്നു.
സംഭവം അറിഞ്ഞെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആബിദിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ആഭരണം പണയംവെയ്‌ക്കുന്നതിനായി ആധാർകാർഡ് എടുക്കാൻ പോകുമ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനു മുൻപും നിരവധി ക്ഷേത്രങ്ങളിൽ നിന്നും ആബിദ് ആഭരണങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മോഷണക്കേസിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്.