ഫ്രറ്റേണിറ്റി മൂവ്മെന്റ ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹിമിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും അസം സർക്കാരിന്റെ ഭരണകൂട ഭീകരതക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തി

New Update

publive-image

മലപ്പുറം: അസമിലെ ധരാംഗിൽ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രക്ഷോഭത്തിന് നേരെ നടന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ വംശീയ വേട്ടക്കെതിരെ ഡൽഹിയിൽ ആസാം ഭവന് മുന്നിൽ പ്രതിഷേധിച്ചതിന് ഫ്രറ്റേണിറ്റി മൂവ്മെന്റ ദേശീയ പ്രസിഡണ്ട് ഷംസീർ ഇബ്രാഹിമിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

അറസ്റ്റിൽ പ്രതിഷേധിച്ചും അസം സർക്കാരിന്റെ ഭരണകൂട ഭീകരതക്കും വംശീയ ഉന്മൂലന അജണ്ടകൾക്കുമെതിരെ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ പ്രകടനം നടത്തിയ. സംസ്ഥാന ജനറൽ സെക്രട്ടറി അഷ്റഫ് കെ.കെ ഉദ്ഘാടനം ചെയ്തു.

publive-image

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ലാ ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ലാ വൈസ് പ്രസിഡന്റ് സി.പി ഷരീഫ്, ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി എന്നിവർ സംസാരിച്ചു. ഷാറൂൻ അഹമ്മദ്, ഷമീം, ജസീം ഉമ്മത്തൂർ, സാജിദ് സി.എച്ച് എന്നിവർ നേതൃത്വം നൽകി.

fraternity movement
Advertisment