വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ; വിവരം പുറത്തുവരുന്നത് സ്‌കൂൾ കൗൺസിലിങ്ങിനിടെ

New Update

publive-image

മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. ചാവക്കാട് സ്വദേശിയായ 43 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി സ്‌റ്റേഷൻ എസ്എച്ച്ഒഎസ് അഷ്‌റഫിന്റെതാണ് നടപടി.

Advertisment

സ്‌കൂൾ കൗൺസിലർക്ക് കുട്ടി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത ശേഷം പിതാവിനെ അറസ്റ്റ് ചെയ്തു. 2014 മുതലാണ് പിതാവ് മകളെ പീഡിപ്പിച്ചത്.

രണ്ടാമതായി വിവാഹം കഴിച്ച പ്രതി സ്വന്തം മകളെ കഴിഞ്ഞ അഞ്ചു വർഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഇയാളുടെ ചാവക്കാടുള്ള ആദ്യ ഭാര്യയിൽ നാല് മക്കളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

NEWS
Advertisment