ലുമിനിസ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സ്ക്രൈബിങ്ങ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

New Update

publive-image

പെരിന്തല്‍മണ്ണ ലുമിനിസ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സ്ക്രൈബിങ്ങിന്‍റെ ഉദ്ഘാടന വേളയില്‍ പള്ളിപ്പുറത്ത് വീട്ടില്‍ മുഹമ്മദലി ശിഹാബിന്‍റെ മകന്‍ ഷഹബാസ് അമന് പഠനാവശ്യത്തിനായി ടാബ് ഡോ. ബോബി ചെമ്മണൂര്‍ കൈമാറുന്നു. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ആബിദ് ഷഹിം, സിഇഒ അഖില്‍ തുടങ്ങിയവര്‍ സമീപം

Advertisment

പെരിന്തല്‍മണ്ണ:ലുമിനിസ് സ്കൂള്‍ ഓഫ് മെഡിക്കല്‍ സ്ക്രൈബിങ്ങിന്‍റെ പുതിയ കേന്ദ്രം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജി, വാര്‍ഡ് കൗണ്‍സിലര്‍, വാര്‍ഡ് കൗണ്‍സിലര്‍ ഷാന്‍സി, സിഇഒ അഖില്‍, ആബിദ് ഷഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഡോ. ബോബി ചെമ്മണൂരിനു ലഭിച്ച പ്രതിഫലത്തില്‍ നിന്ന് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് വഴി പഠനാവശ്യത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് ടാബ് വിതരണം ചെയ്തു.

boby chemmannur
Advertisment