ജോസ് ചാലക്കൽ
Updated On
New Update
മലപ്പുറം: കേരള സ്റ്റേറ്റ് മാര്യേജ് ബ്യുറോ ആന്റ് ഏജന്റ്സ് അസോസിയേഷൻ (കെ.എസ്.എം.ബി.എ.എ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തീരൂർ മേഖല സംഘടിപ്പിച്ച റംസാൻ കിറ്റ് വിതരണം തീരൂർ ചേമ്പർ ഹാളിൽ നടത്തി.
Advertisment
തീരുർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് പി.എ.ബാവ ഉദ്ഘാടനം ചെയ്തു. തിരൂർ മേഖല പ്രസിഡന്റ് സുകുമാരൻ പചാട്ടിരി അധ്യക്ഷനായ ചടങ്ങിൽ കെ.എസ്.എം.ബി.എ.എ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് നാസർ വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
കോഴിക്കോട് ജില്ലാ കമ്മിറ്റി രക്ഷാധികാരി ശാഹിത മനോളി 'ട്രഷറർ ആയിഷാബി ചേളന്നൂർ, റെയ്ഹാനത്ത് അരക്കിണർ എന്നിവർ വിശിഷ്ട അതിഥികളായി പങ്കെടുത്തു. മലപ്പുറം ജില്ലാ സെക്രട്ടറി റംലത്ത് തീരുർ മേഖല ജോ:സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. മേഖല ട്രഷറർ മുഹമ്മദ് ആദവനാട് നന്ദി പറഞ്ഞു.