മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു

New Update

publive-image

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐയ്‌ക്ക് കുത്തേറ്റു. എസ്‌ഐ ഒ.കെ രാമചന്ദ്രനാണ് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ മിനി എസ്‌റ്റേറ്റിലാണ് സംഭവമുണ്ടായത്.

Advertisment

തോളിലാണ് രാമചന്ദ്രന് കുത്തേറ്റത്. പള്ളിക്കൽ ബസാറിലെ എസ്റ്റേറ്റിന് സമീപമുള്ള കടയിൽ ഒരാൾ സ്ഥിരം കല്ലെറിയുന്നുവെന്ന പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു രാമചന്ദ്രൻ. ഇതിനിടെ രാമചന്ദ്രനെ, പ്രതി കുത്തുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ കോഴിക്കോട് നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി കൊണ്ടോട്ടി സ്‌റ്റേഷനിൽ എത്തിച്ചു.

NEWS
Advertisment