എവറസ്റ്റ് കീഴടക്കുന്നതിനിടെ ശ്വാസ തടസ്സം; സ്വപ്‌നങ്ങൾ ബാക്കിവെച്ചുകൊണ്ട് മലയാളി വിദ്യാർത്ഥി യാത്രയായി

New Update

publive-image

മലപ്പുറം : നേപ്പാളിൽ എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം വണ്ടൂർ തിരുവാലി സ്വദേശി ചെള്ളിത്തോടിലെ വാളശ്ശേരി സൈഫുള്ളയുടെ മകൻ മാസിൻ (19) ആണ് മരിച്ചത്. കൊടുമുടി കയറുന്നതിനിടെ അനുഭവപ്പെട്ട ശ്വാസ തടസ്സം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

Advertisment

മഞ്ചേരി ഏറനാട് നോളജ് സിറ്റി ബിബിഎ വിദ്യാർത്ഥിയായിരുന്ന മാസിൻ ഒന്നര മാസം മുമ്പാണ് പഠനവുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് പുറപ്പെട്ടത്. തുടർന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലെത്തി എവറസ്റ്റ് കയറാൻ പോകുന്നതായി വിവരം ലഭിച്ചു.

വെള്ളിയാഴ്ച എവറസ്റ്റിൽ നിന്നും ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിച്ചതായി ശനിയാഴ്ചയാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പിതൃസഹോദരൻ നേപ്പാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പാണ്ടിയാടാണ് മാസിനും കുടുംബവും പുതിയ വീട് വെച്ച് താമസിക്കുന്നത്.

NEWS
Advertisment