New Update
Advertisment
ഒക്ടോബർ 19 എസ്‌ഐഒ സ്ഥാപക ദിനത്തിൽ വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തുന്നു
വടക്കാങ്ങര: ഒക്ടോബർ 19 എസ്‌ഐഒ സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ അബ്ദുൽ ഗഫൂർ തങ്ങൾ പതാക ഉയർത്തി. കെ നബീൽ അമീൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.ഐ.ഒ വടക്കാങ്ങര സെൻട്രൽ യൂനിറ്റ് പ്രസിഡന്റ് എൻ.കെ ഫഹദ്, സൗത്ത് യൂനിറ്റ് പ്രസിഡന്റ് എൻ മിൻഹാജ്, സെക്രട്ടറിമാരായ സിനാൻ കരുവാട്ടിൽ, പി.കെ ബാസിൽ, കെ സൽമാൻ എന്നിവർ നേതൃത്വം നൽകി.