Advertisment

മലപ്പുറത്ത് മൊബൈൽഷോപ്പ് കുത്തി തുറന്ന് വൻ കവർച്ച; നഷ്ടപ്പെട്ടത് മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകൾ

New Update

publive-image

Advertisment

മലപ്പുറം: ജില്ലയിൽ മൊബൈൽഷോപ്പ് കുത്തി തുറന്ന് കവർച്ച. മൂന്ന് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണാണ് കവർന്നത്. ചങ്ങരംകുളം വളയംകുളത്തെ കോക്കൂർ റോഡിൽ പ്രവർത്തിക്കുന്ന എറവക്കാട് സ്വദേശി ഷെമീലിന്റെ ഉടമസ്ഥതയിലുള്ള ആയിഷ മൊബൈൽസിലാണ് കവർച്ച നടന്നത്.

പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പത്തോളം പുതിയ മൊബൈലുകളും റിപ്പയറിങിനെത്തിച്ച മൊബൈലുകളും സെക്കന്റ് ഹാന്റ് മൊബൈൽ ഫോണുകളുമാണ് നഷ്ടപ്പെട്ടത്.

പുലർച്ചെ രണ്ടരയോടെ ബൈക്കിലെത്തിയ യുവാക്കൾ ഷട്ടർ പൊളിച്ച് അകത്ത് കടന്ന് കവർച്ച നടത്തി രക്ഷപ്പെടുക്കയായിരുന്നു. ഇവരുടെ കവർച്ച ഉൾപ്പെടെയുളള മുഴുവൻ ദൃശ്യങ്ങളും സിസി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ ആന്റോ ഫ്രാൻസിസ്,വിജയകുമാർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചായി പോലീസ് അറിയിച്ചു.

NEWS
Advertisment