New Update
മലപ്പുറം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടു തടങ്കലിൽ പാർപ്പിച്ച് അമ്മയും കാമുകനും ചേർന്ന് ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരും, പോലീസും ചേർന്ന് കുട്ടിയെ രക്ഷിച്ചു. സംഭവത്തിൽ പോലീസ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Advertisment
11 കാരിയായ പെൺകുട്ടിയ്‌ക്കാണ് ദുരനുഭവം നേരിട്ടത്. മറ്റൊരു ജില്ലയിൽ നിന്നും അടുത്തിടെയാണ് യുവതിയും കാമുകനും കുട്ടിയുമായി മലപ്പുറത്ത് എത്തിയത്. തുടർന്ന് വീടെടുത്ത് താമസം ആക്കുകയായിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ശേഷമാണ് യുവതി മകളുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്.
വീട്ടു തടങ്കലിൽ പാർപ്പിച്ച് കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് അറിഞ്ഞ യുവതിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. ക്രൂരമായ പീഡനമാണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയർമാൻ പറഞ്ഞു.