New Update
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കോട്ടുകരയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം (Rape Attempt) ചെയ്യാന്‍ ശ്രമം. ചെറുത്ത 22 കാരിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയായിരുന്നു ആക്രമണം.
Advertisment
ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് തൊട്ടടുത്ത വയലിലെ വാഴ തോട്ടത്തിലേക്കു പിടിച്ചു വലിച്ച് കൊണ്ടുപോവുന്നതിടെ പെണ്‍കുട്ടി ചെറുക്കുകയായിരുന്നു. ഈ സമയത്താണ് കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചത്.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചെരിപ്പ് സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി പികെ അഷറഫിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.