വടക്കാങ്ങര ജിഎം എൽപി സ്കൂളിന് വെൽഫെയർ പാർട്ടി ഫോഗിംഗ് മെഷീൻ കൈമാറി

New Update

publive-image

വടക്കാങ്ങര ജി.എം. എൽ.പി സ്കൂൾ പ്രധാനധ്യാപകൻ യൂസുഫ് മാസ്റ്റർക്ക് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.ടി മായിൻകുട്ടി ഫോഗിംഗ് മെഷീൻ കൈമാറുന്നു

Advertisment

വടക്കാങ്ങര:കോവിഡിനെ പ്രതിരോധിക്കാൻ ദിവസവും ക്ലാസ് റൂമുകൾ അണുവിമുക്തമാക്കുന്നതിനു വേണ്ടി വെൽഫെയർ പാർട്ടി വടക്കാങ്ങര യൂനിറ്റ് സ്കൂളിന് സ്വന്തമായി ഫോഗിംഗ് മെഷീൻ നൽകി. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി മായിൻകുട്ടി സ്കൂൾ പ്രധാനാധ്യാപകൻ യൂസുഫ് മാസ്റ്റർക്ക് ഫോഗിംഗ് മെഷീൻ കൈമാറി.

ആറാം വാർഡ് അംഗം പട്ടാക്കൽ കുഞ്ഞുട്ടി, വെൽഫെയർ പാർട്ടി യൂനിറ്റ് സെക്രട്ടറി സി.കെ സുധീർ, പി.കെ സയ്യിദ് ഹുസൈൻ തങ്ങൾ, മുസ്തഫ തങ്ങൾ, കെ ജാബിർ, കമാൽ പള്ളിയാലിൽ, പി ഫാരിസ്, സ്കൂൾ അധ്യാപകർ എന്നിവർ സംബന്ധിച്ചു.

Advertisment