മലപ്പുറം : തലയിൽ തട്ടം ധ​രി​ക്കു​ന്ന​തി​നി​ടെ വാ​യി​ല്‍ ക​ടി​ച്ച് പിടിച്ച പിൻ 12 വയസ്സുകാരി വിഴുങ്ങി. ആമാശയത്തിൽ തറഞ്ഞിരുന്ന പിൻ ഡോക്ടർമാർ വിദഗ്‌ദ്ധ ചികിത്സയിലൂടെ പുറത്തെടുത്തു. ത​മി​ഴ്നാ​ട് ഗൂ​ഡ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യുടെ ആമാശയത്തിൽ നിന്നാണ് പിൻ പുറത്തെടുത്തത്.
പെൺകുട്ടി പിൻ വിഴുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നാണ് വിദ​ഗ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലെത്തിച്ചത്. എക്സ്റേ ​പ​രി​ശോ​ധ​ന​യി​ല്‍ ആ​മാ​ശ​യ​ത്തി​ല്‍ പി​ന്‍ ത​റ​ച്ച​താ​യി ക​ണ്ടെ​ത്തി.
സ​ർ​ജ​റി കൂ​ടാ​തെ എൻഡോസ്കോപ്പി വഴി പിൻ പുറത്തെടുക്കുകയായിരുന്നു. ഗ്യാ​സ്ട്രോ എ​ന്റോഡ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജു സേ​വ്യ​റിന്റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു ചികിത്സ.