വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന കടലുണ്ടി സ്വദേശി പിടിയിൽ

New Update

publive-image

പരപ്പനങ്ങാടി : വധശ്രമ കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന യുവാവ് പിടിയിൽ കടലുണ്ടി നഗരം ഹിറോസ് നഗർ സ്വദേശി അർഷാദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

Advertisment

താനൂർ ഡിവൈ എസ്പി മൂസ വള്ളിക്കാടന്റെയും പരപ്പനങ്ങാടി സിഎ ഹണി കെ. ദാസിന്റെയും നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് അർഷാദിനെ പിടികൂടിയത്. തീര ദേശ പോലീസിന്റെ സഹായത്തോടെയാണ് യുവാവിനെ പിടികൂടാനായതെന്ന് ഡിവൈ എസ്പി വ്യക്തമാക്കി.

2018 മാർച്ചിൽ കടലുണ്ടി നഗരം പാണ്ടി വീട്ടിൽ ഷംസുദീനെ കുത്തിയ കേസിൽ പ്രതിയാണ് ഫിറോസ്. തട്ടുകടയിൽ ഇരുന്ന ഭക്ഷണം കഴിക്കുകയായിരുന്ന ഷംസുദീനെ ഫിറോസ് കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് ഇയാൾ ഒളിവിൽ പോയി. കോടതിയിൽ തുടർച്ചയായി ഹാജരാവാത്തതിനാൽ മഞ്ചേരി സെഷൻസ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

NEWS
Advertisment