മലപ്പുറത്ത് അനധികൃതമായി കടത്തിക്കൊണ്ടു വന്ന 35,000 പാക്കറ്റ് വിദേശ സിഗരറ്റുകൾ പിടികൂടി; വിപണി വില ഒരു കോടിയിലധികം

New Update

publive-image

മലപ്പുറം : തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു കോടിയിലധികം വിലമതിക്കുന്ന വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി. ഒരു കോടി അഞ്ചു ലക്ഷം രൂപ വിലവരുന്ന 35,000 പാക്കറ്റ് വിദേശനിർമ്മിത സിഗരറ്റാണ് പിടികൂടിയത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗമാണ് സിഗരറ്റ് പിടികൂടിയത്.

Advertisment

വിദേശത്തു നിന്നും അനധികൃതമായി കടത്തികൊണ്ടു വന്നതാണ് ഇവ. ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഗൾഫ് ബസാറുകളിലും വിൽപ്പന നടത്തുന്നതിനായാണ് സിഗരറ്റുകൾ കടത്തുന്നത്. പിടിച്ചെടുത്ത വിദേശ നിർമ്മിത സിഗരറ്റുകൾ മലപ്പുറം കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് കൈമാറി.

ഡൽഹിയിൽ നിന്നും വരുന്ന ട്രെയിനുകളിൽ കേരളത്തിനകത്തും പുറത്തുമുള്ള സ്റ്റേഷനിലേക്ക് ബുക്ക് ചെയ്യുകയും അവിടെ നിന്ന് റീ ബുക്ക് ചെയ്ത് പാസഞ്ചർ ട്രെയിനുകളിൽ ആവശ്യ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതുമാണ് സംഘങ്ങളുടെ രീതി.

തിരൂർ കേന്ദ്രീകരിച്ച് അനധികൃത സിഗരറ്റ് വിൽപ്പന വ്യാപകമാണെന്ന പരാതിയെ തുടർന്ന് കുറേ കാലമായി നിരീക്ഷണം നടത്തി വരികയായിരുന്നു ആർപിഎഫ് കുറ്റാന്വേഷണ വിഭാഗം.

NEWS
Advertisment