കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണവേട്ട; 90 ലക്ഷം രൂപയുടെ സ്വർണവുമായി രണ്ടു പേർ അറസ്റ്റിൽ

New Update

publive-image

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്.

Advertisment
ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. രണ്ട് കോടി വിലമതിക്കുന്ന സ്വർണം ട്രോളി ബാഗിലൊളിപ്പിച്ചാണ് ഇന്നലെ രണ്ടുപേർ കൊണ്ടുവന്നത്. ട്രോളി ബാഗിന്റെ ഹാൻഡിലിലാണ് ഇവർ സ്വർണ്ണം ഒളിപ്പിച്ചത്. ജിദ്ദയിൽ നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് രണ്ടു പേരും കരിപ്പൂരിലെത്തിയത് എയർ കസ്റ്റംസ് ഇന്റലിജൻസ് യൂണിറ്റാണ് സ്വർണം പിടികൂടിയത്
Advertisment