മലപ്പുറത്ത് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച് കൈയ്യൊടിച്ചു; പ്രതി പിടിയിൽ

New Update

publive-image

മലപ്പുറം: മഞ്ചേരിയിൽ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ. പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞിരുന്നു. പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം മഞ്ചേരി ബിവറേജിന് സമീപത്ത് സംശയാസ്പദമായ നിലയിൽ പ്രതിയെ കാണുകയായിരുന്നു. തുടർന്ന് അന്വേഷിക്കാനെത്തിയപ്പോൾ പ്രതി പൊടുന്നനെ പോലീസിനെ ആക്രമിക്കുകയായിരുന്നു.

പ്രതിയുടെ ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. മഞ്ചേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ ഇല്യാസ്, രതീഷ്, സിയാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisment