New Update
/sathyam/media/post_attachments/ydMHADxxNnGzYHWA0yB0.jpg)
വടക്കാങ്ങര എച്ച്.എം.എസ് മദ്റസയിൽ അറബി ഭാഷാ ദിനാചരണം തിരൂർ തുഞ്ചൻ ഗവൺമെന്റ് കോളേജ് അറബി വിഭാഗം പ്രൊഫ. ടി ഷാഫി ഉദ്ഘാടനം ചെയ്യുന്നു.
Advertisment
വടക്കാങ്ങര : ഡിസംബർ 18 ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വടക്കാങ്ങര എച്ച്.എം.എസ് മദ്റസയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അറബി ഭാഷാ ദിനാചരണം തിരൂർ തുഞ്ചൻ ഗവൺമെന്റ് കോളേജ് അറബി വിഭാഗം പ്രൊഫ. ടി ഷാഫി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി ശഹീർ അധ്യക്ഷത വഹിച്ചു.
സി.പി കുഞ്ഞാലൻ കുട്ടി, പ്രോഗ്രാം കൺവീനർ കെ നിസാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി മിൻഹ ടി പ്രാർത്ഥന നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടുകളും നടന്നു.