ശഹീദ് ആലി മുസ്ലിയാരുടെ പേരിൽ മഞ്ചേരിയിലുള്ള സ്മാരക സൗധം മലബാർ സമരം സംബന്ധിച്ച ഗവേഷണ സ്ഥാപനമാക്കണം; കൊലപാതകങ്ങളി വിലൂടെ സമാധാനാന്തരീക്ഷം തകർക്കുന്ന വർഗീയ സംഘടനകളുടെ നീക്കങ്ങളിൽ മുഖം നോക്കാതെ നടപടി വേണം: മഹല്ല് ജമാഅത്ത് കൗൺസിൽ

New Update

publive-image

മലപ്പുറം ജില്ലാ മഹല്ല് ജമാഅത് കൌൺസിൽ യൂത്ത് വിംഗ് ഭാരവാഹികള്‍ 

പൊന്നാനി: ധീരദേശാഭിമാനി ശഹീദ് ആലി മുസ്ലിയാരുടെ പേരിൽ മഞ്ചേരി നെല്ലിക്കുത്ത് സ്ഥിതിചെയ്യുന്ന സ്മാരക സൗധത്തിൻറെ ഇന്നത്തെ സ്ഥിതി വളരെ ശോചനീയവും അദ്ദേഹത്തോടുള്ള അനാദരവും ആണ് കാണിക്കുന്നത്. പ്രസ്തുത സ്ഥാപനം മലബാർ കർഷക സമരത്തെയും, പോരാളികളെ സംബന്ധിച്ചും ചരിത്ര വിദ്യാർത്ഥികൾക്ക് ഗവേഷണം നടത്താൻ ഉപകാരപ്രദമാകുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കണമെന്നും, ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

Advertisment

കൊലപാതകങ്ങൾ നടത്തി കേരളത്തിൻറെ സമാധാനാന്തരീക്ഷം തകർക്കുന്ന വർഗീയ സംഘടനകളുടെ നീക്കങ്ങളിൽ വിശ്വാസികൾ വഞ്ചിതരാകരുത് എന്നും, ഇതിനെതിരെ മുഖം നോക്കാതെ കേരള സർക്കാർ നടപടി സ്വീകരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ,

സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ് കാസിം കോയ ഹാജി പൊന്നാനി അധ്യക്ഷനായി. എം ജെ സി സംസ്ഥാന സെക്രട്ടറി ഷബീർ ചെറുവാടി യോഗം ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ മഹല്ല് ജമാഅത് കൌൺസിൽ യൂത്ത് വിംഗ് ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് മഖ്ദൂമി, ട്രഷറർ കെ മൊയ്തീൻ കുട്ടി ഹാജി, സിദ്ദീഖ് മൗലവി അയിലക്കാട്, കെ ടി എ സമദ് ചേറൂർ, ഹാജി പി ശാഹുൽ ഹമീദ്, അബ്ദുല്ലക്കുട്ടി മാസ്റ്റർ പത്തനാപുരം, സുലൈമാൻ ഹാജി ഇന്ത്യനൂർ, സഹൽ ക്ലാരി, മൊയ്തീൻമാസ്റ്റർ കണ്ണമംഗലം, എം ഖാലിദ് ഹാജി, യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് അബ്ദുല്ല സഖാഫി കാവനൂർ, ജനറൽ സെക്രട്ടറി കെഎം മുഹമ്മദ് ഫൈസൽ റഹ്മാൻ, കെ എം ഇബ്രാഹിം ഹാജി, പി പി ഉമർ എന്നിവർ പങ്കെടുത്തു.

Advertisment