ജി.ഐ.യോ മലപ്പുറം ഏരിയ സംഘടിപ്പിച്ച ഹയർസെക്കന്ററി മീറ്റ് സമാപിച്ചു

New Update

publive-image

മലപ്പുറം : ജി.ഐ.യോ മലപ്പുറം ഏരിയ സംഘടിപ്പിച്ച ക്യാമ്പ് "ജന്നത്തിൻ പരിമളത്തിൽ ഒരു വട്ടം കൂടി" ഹയർസെക്കന്ററി മീറ്റ് മലപ്പുറം മലബാർ ഹൗസ് ൽ സമാപിച്ചു. പാട്ടുകാരിയും സോഷ്യൽ മീഡിയ ഫെയിം സിദ്രത്തുൽ മുൻതഹ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Advertisment

ഏരിയ പ്രസിഡന്റ്‌ നസീഹ ഹാജിയാർപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളിലായി വി ടി സമദ്, ആയിഷ ഫഹ്‌മി,ജസീം സയ്യാഫ്, ഷമീം ചുനൂർ, അഷ്‌റഫ്‌ ചോലക്കൽ , റഷീദ ഉമ്മത്തൂർ, ജൗഹറ കുന്നകാവ്, അമീന പട്ടർക്കടവ് എന്നിവർ സംസാരിച്ചു. തസ്‌നീം,ഹുദ,അഫീഫ, ഷഹ്ല, ഷബീറ, നുബില എന്നിവർ നേതൃത്വം നൽകി.ഏരിയ സെക്രട്ടറി നുസ്റീനയുടെ നന്ദിയോടു കൂടി പരിപാടി അവസാനിച്ചു.

Advertisment