അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി വഴിക്കടവ് പൊലീസ് പിടിയിൽ

New Update

publive-image

മലപ്പുറം: അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പണവുമായി കൊടുവള്ളി സ്വദേശി വഴിക്കടവ് പൊലീസ് പിടിയിൽ. കൊടുവളളി സ്വദേശിയായ കളത്തിൽ തൊടിക മുഹമ്മദ് മിഖ്ദാദ് എന്ന മിക്കു (22) വിനെയാണ് വഴിക്കടവ്  പൊലീസ്  അറസ്റ്റ് ചെയ്തത്.

Advertisment

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ ഡി.വൈ.എസ്.പി. സാജു കെ.അബ്രഹാമിന്റെ നിർദേശപ്രകാരം വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി. അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ് ക്കിടെയാണ് പിടിയിലായത്.

publive-image

കൊടുവള്ളിയില്‍ നിന്നും വഴിക്കടവിലെ വിവിധ ഭാഗങ്ങളിലേക്ക് വിതരണത്തിനായി വാഹനത്തിന്റെ രഹസ്യ അറയിൽ സൂക്ഷിച്ച് കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തത്. പണവും പ്രതിയെയും എൻഫോഴ്സ്മെൻറ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറും.

പ്രത്യേക അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി അജയകുമാർ, പോലീസുകാരായ പി എ സാദത്ത് ബാബു, റിയാസ് ചീനി, പ്രശാന്ത് കുമാർ.എസ്, പി. ജിതിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Advertisment