ഫേ​സ്ബു​ക്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പോ​സ്റ്റു ചെ​യ്ത​ സംഭവം; യുവാവ് അറസ്റ്റിൽ

New Update

publive-image

മ​ഞ്ചേ​രി : ഫേ​സ്ബു​ക്കി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ പോ​സ്റ്റു ചെ​യ്ത​ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ത​മി​ഴ്നാ​ട് സേ​ലം മേ​ട്ടു​ർ സം​പ​ല്ലി ക​റു​പ്പു​മെ​ഡി​യൂ​ർ നി​രോ​ഷ് കു​മാ​റി(32)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഇ​ന്ന​ലെ സേ​ലം ക​രു​മ​ല​യൈ​കൂ​ടാ​ൽ വ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Advertisment

ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യേ​ക ഗ്രൂ​പ്പു​ണ്ടാ​ക്കി ഇ​തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ പോ​സ്റ്റു ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. 2017 ന​വം​ബ​ർ 11 മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ ഫോ​ട്ടോ​ക​ൾ പോ​സ്റ്റ് ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി ത​മി​ഴ്നാ​ട് തി​രു​വ​ള്ളൂ​ർ തി​രു​ത്താ​ണി വീ​ട്ട് ബി​ഗ്സ്ട്രീ​റ്റ് സു​നി​ൽ എ​ന്ന സു​നി​ൽ​കു​മാ​റി (24)നെ ​നേ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത് മ​ഞ്ചേ​രി സ്പെ​ഷ​ൽ സ​ബ്ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Advertisment