കെപിഎസ്‌ടിഎ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി ധർണ നടത്തി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

പരപ്പരങ്ങാടി: എസ്എസ്എല്‍സി, ഹയർ സെക്കൻഡറി പൊതു പരീക്ഷയുടെ ഫോക്കസ് ഏര്യ നിർണ്ണയിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അശാസ്ത്രീയത നടപടി പിൻവലിക്കുക, ഇത് മൂലം മറ്റു സിലബസിൽ പഠിക്കുന്ന കുട്ടികളുമായുള്ള മത്സരത്തിൽ കേരള സിലബസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ അവസരം നിഷേധിക്കുക വഴി പൊതു വിദ്യാഭ്യാസം തകർക്കുന്ന സർക്കാർ നടപടിയിലും, പ്രീപ്രൈമറി മേഖലയോടുള്ള അവഗണനയിലും പ്രതിഷേധിച്ച് കെപിഎസ്‌ടിഎ പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻപിൽ ധർണ്ണാസമര നടത്തി.

Advertisment

കെപിഎസ്‌ടിഎ സംസ്ഥാന കമ്മിറ്റി അംഗം പി.കെ മനോജ് ഉദ്ഘാടനംചെയ്തു. സംഘടനാ നേതാക്കളായ എൻ അബ്ദുള്ള, എ.വി ശറഫലി, ടി.സി ഷമീർ, പി.പി രാജീവ്, സുരേഷ് മാസ്റ്റർ, എ.വി അക്ബറലി തുടങ്ങിയവർ സംസാരിച്ചു.

Advertisment